ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിന്റെ വായന വാരാഘോഷം സമാപിച്ചു.

ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിന്റെ വായന വാരാഘോഷം സമാപിച്ചു.

രാജപുരം: ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിന്റെ വായന വാരാഘോഷത്തിന്റെ സമാപനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ജില്ലാ പ്ലാനിംഗ് റിസർച്ച് ഓഫീസറും കവിയും കലാകാരനുമായ സുനിൽകുമാർ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.മാത്യു കട്ടിയാങ്കല്‍ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ജോബി ജോസഫ് സ്വാഗതം പറഞ്ഞു. വിവിധങ്ങളായ പരിപാടികളിലൂടെ വായനയുടെ ആസ്വാദ്യ തലങ്ങൾ അനുഭവഭേദ്യമാക്കി വായനയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാൻ ഈ ഒരാഴ്ചത്തെ പ്രവർത്തനങ്ങൾ സഹായകമായി. എൻഎസ്എസ് കുട്ടികളുടെ നേതൃത്വത്തിൽ സമാഹരിച്ച 50 ഓളം പുസ്തകങ്ങൾ സ്കൂൾ പ്രിൻസിപ്പലിനെ ഏൽപ്പിച്ച് സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറിയത് മാതൃകാപരമായി. പിടിഎ പ്രസിഡണ്ട് കെ.എ.പ്രഭാകരൻ സംസാരിച്ചു. എൻഎസ്എസ് വളണ്ടിയർ ഋതുനന്ദ നന്ദി പറഞ്ഞു.

Leave a Reply