രാജപുരം :ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അങ്കമാലി ലിറ്റിൽഫ്ലവർ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാഷൻ മാത്യു കട്ടിയാക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 200 ഓളം പേർ പങ്കെടുത്ത ക്യാമ്പിൽ 12 പേർ അടങ്ങുന്ന മെഡിക്കൽ സംഘം നേതൃത്വം നൽകി. പിടിഎ പ്രസിഡണ്ട് കെ.എ.പ്രഭാകരൻ , പ്രിൻസിപ്പാൾ ജോബി ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.