റോഡിലെ വെള്ളക്കെട്ട് മാറ്റാൻ പൊതുമരാമത്ത് റോഡിന് കുറുകെ ചാല് കീറി ദുരിതം ഇരട്ടിയാക്കി. ഒടുവിൽ കോൺക്രീറ്റ് ചെയ്തടച്ചു..

രാജപുരം: റോഡിലെ വെള്ളക്കെട്ട് മാറ്റാൻ പൊതുമരാമത്ത് റോഡിന് കുറുകെ ചാല് കീറി. കുഴിയിൽ വീണ് ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം വിട്ട് മറിയാൻ തുടങ്ങിയതോടെ കുഴി കോൺക്രീറ്റ് ചെയ്തടച്ച് അധികൃതർ. കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന പാതയിൽ അരിപ്രോഡിനും മാവുങ്കാലിനും ഇടയിൽ മണവാട്ടി ഹാജിയുടെ വീടിന് മുന്നിലെ വളവിലാണ് വെള്ളം കെട്ടിനിന്ന് അപകട ഭീഷണിയുണ്ടായിരുന്നത്. പരാതി ഉയർന്നതിനെ തുടർന്ന് വെള്ളക്കെട്ട് ഒഴിവാക്കാൻ ഓവുചാൽ വൃത്തിയാക്കുന്നതിന് പകരം അധികൃതർ റോഡ് വെട്ടിപ്പൊളിച്ച് ചാല് കീറുകയായിരുന്നു. ഇതും അപകട ഭീഷണിയായതോടെയാണ് ഇന്ന് തിടുക്കത്തിൽ കോൺക്രീറ്റ് ചെയ്ത ടച്ചത്..

Leave a Reply