രാജപുരം: കെസിവൈഎൽ രാജപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവജനദിന ആഘോഷവും പുരാതനപാട്ട് പരിശീലന ശിബിരവും സംഘടിപ്പിച്ചു. രാജപുരം ഫൊറോന വികാരി ഫാ. ബേബി കട്ടിയാങ്കൽ ഉദ്ഘാടനം ചെയ്തു. പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ സജീവ കെ.സി.വൈ.എൽ അംഗങ്ങൾക്ക് യൂണിറ്റ് ഏർപ്പെടുത്തിയ സ്കോളർഷിപ്പ് ക്രിസ്റ്റീന പടിഞ്ഞാട്ടുമ്യാലിൽ, ജോസഫ് കൊട്ടുപ്പള്ളി എന്നിവർ ഏറ്റുവാങ്ങി. സുബി പറമ്പേട്ട് പുരാതനപ്പാട്ട് പരിശീലന ശിബിരത്തിന് നേതൃത്വം നൽകി. തുടർന്ന് മണിപ്പൂരിൽ സമാധാനം കൈവരുന്നതിന് അംഗങ്ങൾ ഒരുമിച്ച് ചേർന്ന് പ്രാർത്ഥിച്ചു. തിരുവനന്തപുരം ലയോള കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാ. സാബു പാലത്തനാടി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡണ്ട് റോബിൻ ഏറ്റിയേപ്പള്ളി അധ്യക്ഷനായിരുന്നു. മരീസ പുല്ലാഴി, അബിയ മരുതൂർ, ജ്യോതിസ് നാരമംഗലം, ജെസ്ബിൻ ആലപ്പാട്ട്, ജെബ്സിൽ ഒഴുങ്ങാലിൽ, സിസ്റ്റർ ലിസ്ന, ഡോ. അഖിൽ പൂഴിക്കാലായിൽ എന്നിവർ നേതൃത്വം നൽകി.