ദയ ദുബായ് കുടുംബസംഗമം മാവുങ്കാൽ വ്യാപാരഭവനിൽ നടന്നു :

മാവുങ്കാൽ :ദുബായ് ആസ്ഥാനമായി കാസറഗോഡ് ജില്ലയിലെ ഒരു കൂട്ടം ആൾക്കാരുടെ ചാരിറ്റി സംഘടനയായ ദയ ദുബായ് മാവുങ്കാൽ വ്യാപാരഭവനിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും അംഗങ്ങളായ ദയ ദുബായ് മെമ്പർമാരും അവരുടെ കുടുംബങ്ങളും ഒത്തു ചേർന്നു. രാവിലെ 11മണിക്ക് നിലവിളക്കു തെളിയിച്ചുകൊണ്ടു പരിപാടിയുടെ ഔദ്യോഗികമായ ഉത്ഘാടനം നടന്നു.
ചടങ്ങിൽ വച്ച് സംഘടനയുടെ ലോഗോ പ്രകാശൻ സി വി, ഉണ്ണികൃഷ്ണൻ പൊന്നൻ എന്നിവർ ചേർന്ന് പ്രകാശനം നടത്തി.
2010ൽ ബർദുബായിലെ 207,201നമ്പർ ഫ്ലാറ്റ്കളിൽ നിന്നും കുറച്ചു ചെറുപ്പക്കാർ തങ്ങളുടെ വരുമാനത്തിൽ നിന്നും ഒരു പങ്ക്, സമൂഹത്തിലെ അശരണർക്കും ആലംബഹീനർക്കും സഹായങ്ങൾ ചെയ്യാൻവേണ്ടി തുടക്കമിട്ട ദയ ദുബായ് എന്ന സംഘടനയുടെ വയസ്സ് 13ൽ എത്തിനിൽക്കുമ്പോൾ 100ൽ പരം കേന്ദ്രങ്ങളിൽ വിവിധ സഹായങ്ങൾ എത്തിച്ചു നൽകാൻ പറ്റിയെന്നു ഇന്നലെ നടന്ന കുടുംബ സംഗമത്തിൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് സംഘടന ആദ്യമായി സഹായം എത്തിച്ചത് അതിന് ശേഷം ജില്ലയിലെ അശരണർക്കും, അങ്കൺവാടികളിലും സ്കൂളുകളിലും മറ്റുമായി നിരവധി സഹായങ്ങൾ നൽകാൻ പറ്റിയതിന്റ ചാരിതാർഥ്യത്തിലാണ് ഇന്ന് ഈ സംഘടന. ലോകത്താകെ കോവിഡ് മഹാമാരി വിതച്ചപ്പോഴും ഈ സംഘടന വെറുതെയിരുന്നില്ല,
ആക്കാലത്ത് ഓൺലൈൻ വഴി പഠിക്കുന്ന കുട്ടികൾക്ക് മൊബൈൽ ഫോണും,
ടി വി യും, പുസ്തകങ്ങളും മറ്റു ഉപകാരണങ്ങളൊക്കെ നൽകി കൊണ്ടു മഹാമാരിയെ നേരിടാൻ മുന്നിൽ നിന്നു.
ഇന്നലെ നടന്ന കുടുംബ സംഗമത്തിൽ വിവിധ തരത്തിലുള്ള കലാ പരിപാടികളും ഗെയിമുകളും നടത്തി, പങ്കെടുത്തവർക്കു സമ്മാനങ്ങളും വിതരണം ചെയ്തു. വൈകുന്നേരം 5മണിയോട് കൂടി സമ്മാനകൂപ്പൺ നറുക്കെടുപ്പ് നടത്തി സമ്മാനങ്ങളും നൽകി.
മണിപ്രസാദ് പഞ്ചിക്കിൽ, ഉണ്ണികൃഷ്ണൻ പൊന്നൻ, പ്രകാശൻ സി വി, പ്രാജേഷ് പി പി വെള്ളിക്കോത്ത്, ജയേഷ് വി കെ ആലിയിൽ, സതീഷ് പുതുച്ചേരി,വസന്തകുമാർ കാട്ടുകുളങ്ങര, പ്രമോദ് വി കൊഴുമ്മൽ, സുനിൽ മയിച്ച, കരുണാകരൻ മാവുങ്കാൽ, കിഷോർ കോട്ടക്കുളം തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply