മണിപ്പൂരിലെ സഹോദരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാണത്തൂർ സെന്റ് മേരീസ് ഇടവക.

രാജപുരം: സഹനങ്ങളിൽ എരിയുന്ന മണിപ്പൂരിലെ സഹോദരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും, ഭാരതീയ ഭരണഘടന ഉറപ്പ് നൽകുന്ന വ്യക്തി സ്വാതന്ത്ര്യം അനുഭവിക്കാനുള്ള അവകാശം നിഷേധിക്കുന്ന ഭരണകൂട നിലപാടുകൾക്ക് എതിരായും  പാണത്തൂർ സെൻ്റ് മേരീസ്  ഇടവക സമൂഹം നടത്തിയ പന്തം കൊളുത്തി പ്രകടനം ദൈവാലയത്തിൽ ആരംഭിച്ച് ടൗൺ കപ്പേളയിൽ സമാപിച്ചു. തുടർന്ന് ഇടവക കോഓർഡിനേറ്റർ ജോണി തോലമ്പുഴയുടെ അധ്യക്ഷതയിൽ നടന്ന യോഗം വികാരി ഫാ.വർഗീസ് ചെരിയംപുറത്ത്  ഉദ്ഘാടനം ചെയ്തു. സഹവികാരി അജിത്ത് വെങ്കിട്ടയിൽ ഒസി ഡി, റോണി പുഴലിപ്പറമ്പിൽ, സിബി പുതുവീട്ടിൽ, രാജു കപ്പിലുമാക്കിൽ, രാജീവ് മൂലക്കുന്നേൽ, സജി കക്കുഴിയിൽ എന്നിവർ സംസാരിച്ചു. ട്രസ്റ്റി അജി പൂന്തോട്ടത്തിൽ സ്വാഗതവും എ കെ സി സി യുണിറ്റ് പ്രസിഡന്റ് സ്റ്റീഫൻ മലമ്പേൽപതിക്കൽ നന്ദിയും പറഞ്ഞു.

Leave a Reply