ചക്കിട്ടടുക്കത്ത് പരിസ്ഥിതി സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.

രാജപുരം: കോടോം ബേളൂർ പഞ്ചായത്തിലെ കാവേരിക്കുളത്ത് കരിങ്കൽ ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെ കാവേരിക്കുളം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചക്കിട്ടടുക്കത്ത് പരിസ്ഥിതി സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. ചെയർമാൻ ടി.കെ. സത്യൻ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ.സി.അർ. നീലകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. കൂക്കൾ ബാലകൃഷ്ണൻ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, സണ്ണിലുക്കോസ് എന്നിവർ സംസാരിച്ചു. കെ.ബാലകൃഷ്ണൻ സ്വാഗതവും, കെ.സുധാകരൻ നന്ദിയും പറഞ്ഞു.

Leave a Reply