ജെസിഐ ചുള്ളിക്കര ചുള്ളിക്കരയിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.

രാജപുരം: ജെസിഐ ചുള്ളിക്കര ചാപ്റ്ററിന്റെ നേതൃത്വത്തിൽ ചുള്ളിക്കരയിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. രാജപുരം എഎസ്ഐ രാജേഷ് ഉദ്ഘാടനം ചെയ്തു. ജെസിഐ ചാപ്റ്റർ വൈസ് പ്രസിഡന്റ് സോജൻ മുതുകാട്ടിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.വിനയ് മങ്ങാട്ട്, മരിയ മനോജ്, സന്തോഷ് ജോസഫ്, ഷാജി പുവക്കുളം, ബേബി മേലത്ത്, സുബ്രഹ്മണ്യൻ, പ്രോഗ്രാം ഡയറക്ടർ എൻ കെ.മനോജ് കുമാർ, ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ സെക്രട്ടറി ജോസ് കുര്യാക്കോസ്, പ്രതിഭ ലൈബ്രറി സെക്രട്ടറി കെ.വി.ഷാബു, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി പി.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. വിമുക്ത ഭടൻ സിബി ജോണിനെ ചടങ്ങിൽ ആദരിച്ചു. ലഹരിക്കെതിരെ മധു ബേഡകം അവതരിപ്പിച്ച ഏകാങ്ക നാടകം ചിന്തോദ്ദീപകമായി.

Leave a Reply