രാജപുരം:കള്ളാർ പഞ്ചായത്ത് കൃഷിഭവൻ കർഷകദിനം പരിപാടിയിൽ വിദ്യാർത്ഥിയായ 13 വസുകാരൻ അയ്യങ്കാവ് മണിക്കൽ വീട്ടിലെ ദേവകിരണൻ കുട്ടി കർഷകനായി തിരഞ്ഞെടുത്തു. കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണൻ ബഹുമതി കൈമാറി. രാജപുരം ടാഗോർ പബ്ലിക് സ്കൂൾ എട്ടാം തരംവിദ്യാർത്ഥിയാണ് ദേവകിരൺ. പഠിക്കാൻ മിടുക്കനായ ദേവകിരൺ പഠനത്തോടൊപ്പം തന്നെ കൃഷി പരിപാലനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. പശു പരിപാലനം, നാടൻ കോഴി മുട്ട, പച്ചക്കറി തോട്ടം തുടങ്ങിയവയിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. സ്കൂളിലെ നല്ല പാഠം ക്ലബ് അംഗവുമാണ്. നേതൃത്വം, കൃഷി പരിപാലനം, സാങ്കേതിക ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള മികവ് എന്നിവയിൽ അധ്യാപകരായ മിനി, അഖിൽ തുടങ്ങിയവർ പൂർണ്ണ പിന്തുണ നൽകിവരുന്നു. ദേവകിരണിന് ലഭിച്ച ബഹുമതി സ്കൂളിന് തന്നെ അഭിമാനമാണെന്ന് പ്രിൻസിപ്പൽ ഫ്രാൻസിസ് കെ.മാണി പറഞ്ഞു.