രാജപുരം : എട്ടു മാസത്തോളമായി നിര്‍ത്തിവെച്ച സൗജന്യ മരുന്ന് വിതരണം പുനസ്ഥാപിക്കുക, സൗജന്യ ചികിത്സ നല്‍കുക , ഞങ്ങള്‍ക്കും ഓണം ഉണ്ണണം, മുടങ്ങിക്കിടക്കുന്ന അഞ്ച് മാസത്തെ പെന്‍ഷന്‍ എത്രയും പെട്ടെന്ന് നല്‍കുക , സര്‍ക്കാര്‍ നീതി പാലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കള്ളാറില്‍ ഇലയില്‍ മണ്ണിട്ട് ഉണ്ണാനിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് കള്ളാര്‍ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ .ബാലകൃഷ്ണന്‍ സംസാരിച്ചു. പഞ്ചായത്ത് ഓഫീസിന് മുന്നിലും ഇലയിട്ട് ഇലയില്‍ മണ്ണിട്ട് ഉണ്ണാനിരുന്നാണ് പ്രതിഷേധിച്ചത്.