ലൈസൻസുള്ള വയറിംങ് തൊഴിലാളികൾക്ക് പ്രത്യേക ക്ഷേമ ഫണ്ട് നിധി ബോർഡ് രൂപീകരിക്കണം.

രാജപുരം: ലൈസൻസുള്ള വയർമെൻ മാർ ചെയ്യേണ്ടുന്ന ജോലികൾ സിവിൽ കോൺട്രാക്റ്റർമാർ അന്യസംസ്ഥാന തൊഴിലാളികളെ വെച്ച് ചെയ്യിക്കുന്നത് തടയുക, ലൈസൻസുള്ള വയറിംങ് തൊഴിലാളികൾക്ക് പ്രത്യേക ക്ഷേമ ഫണ്ട് നിധി ബോർഡ് രൂപീകരിക്കുക എന്നി പ്രമേയങ്ങൾ ഉന്നയിച്ച് കൊണ്ട് കേരളാ ഇലക്ട്രിക്കൽ വയർമെൻ ആൻ്റ് സൂപ്പർവൈസേർസ് അസോസിയേഷൻ കാലിച്ചാനടുക്കം യൂണിറ്റ് സമ്മേളനം നടന്നു. ജില്ലാ പ്രസിഡണ്ട് ടി.വി.മണി സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.കെ.പുരോഷത്തമൻ സംഘടനാ റിപ്പോർട്ടും , സംസ്ഥാന ക്ഷേമ ഫണ്ട് ബോർഡ് മെമ്പർ കെ.മനോജ് ക്ഷേമ ഫണ്ട് റിപ്പോർട്ടും, യുണിറ്റ് സെക്രട്ടറി കെ.എം.ഷാജി യൂണിറ്റ് വാർഷിക റിപ്പോർട്ടും, യൂണിറ്റ് ട്രഷറർ എ.പ്രകാശൻ വരവ് ചില വ് കണക്കും, ജില്ലാ ട്രഷറർ ടി.വി.കുമാരൻ ഓഡിറ്റ് റിപ്പോർട്ടും ,യൂണിറ്റ് വൈസ് പ്രസിഡൻ്റ് ബെന്നി മാത്യു അനുശോചന പ്രമേയവും അവതരിപ്പിച്ചു. സെബാസ്റ്റ്യൻ ജോൺ, ടി.ഡാനി എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. യൂണിറ്റ് ജോ. സെക്രട്ടറി അരുൺ ചാക്കോ സ്വാഗതവും, കെ.ശ്രീനാഥ് നന്ദിയും പറഞ്ഞു.

Leave a Reply