അട്ടേങ്ങാനം സ്കൂളിൽ വരയുത്സവം

രാജപുരം: സമഗ്ര ശിക്ഷാ കാസർകോട് ബിആർസി ഹൊസ്ദുർഗിന്റെ നേതൃത്വത്തിൽ ബേളൂർ ഗവ:യുപി സ്കൂളിൽ വരയുൽസവം നടത്തി. ചിത്രകാരൻ രവീന്ദ്രൻ കൊട്ടോടി ഉൽഘാടനം ചെയ്തു. ഹൊസ്ദുർഗ് എ ഇ ഒ പി.ഗംഗാധരൻ മുഖ്യാതിഥിയായി. പി.ടി.എ വൈസ് പ്രസിഡൻ്റ് ബിജു വയമ്പ് അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എസ്.ജയശ്രീ , വാർഡ് മെമ്പർ പി.ഗോപി, മദർ പി ടി.എ എം.എസ്.ബിന്ദു, ബിന്ദു വിജയൻ ബി.കെ.സുരേഷ്, കെ.വി.സജിന എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ പി.ഗോപി സ്വാഗതവും, പിടിഎ പ്രസിഡൻ്റ് പി.പ്രതീഷ് കുമാർ നന്ദിയും പറഞ്ഞു.. ബിന്ദു വിജയൻ 1 ശ്രീജ അംബിക, പ്രസീത, രമ്യ എന്നിവർ നേതൃത്വം നൽകി പന്തിവര പുറയിടം വര എന്നിവ രക്ഷിതാക്കൾക്കും കുട്ടികൾക്കും നവ്യ അനുഭവമായി.

Leave a Reply