രാജപുരം: സിബിഎസ് ഇ കാസർകോട് സഹോദയ ജില്ല കലോത്സവത്തിൻ്റെ ഭാഗമായി ഇന്നും നാളെയുമായി നടത്തപ്പെടുന്ന സാഹിത്യ മത്സരങ്ങൾ ഉളിയത്തടുക്ക ജയ്മാതാ സീനിയർ സെക്കൻ്ററി സ്കൂളിൽ ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് ട്രെയിനിങ് കോഓർഡിനേറ്റർ സി.ചന്ദ്രൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടന കർമ്മം നിർവഹിച്ചു. കാസർക്കോട് സഹോദയ പ്രസിഡൻ്റ് ഫാ.ജോസ് കളത്തിപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സിസ്റ്റർ ജ്യോതി മലെപറമ്പിൽ സംസാരിച്ചു. ജയ്മാതാ സീനിയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ആൻലിയ സ്വാഗതവും പ്രോഗാം കോഓർഡിനേറ്റർ ഫാ.ടോമി നന്ദിയും പറഞ്ഞു. കലോത്സവത്തിൻ്റെ ഭാഗമായുള്ള സംഗീത നൃത്ത ഇനങ്ങൾ സെപ്തംബർ 29, 30 തീയതികളിൽ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂളിൽ നടക്കും.