രാജപുരം: കേരള വനം വന്യജീവി വകുപ്പ്, സാമൂഹിക വനവൽക്കരണ വിഭാഗം കാസർകോട്, റാണിപുരം വന സംരക്ഷണ സമിതി, ആരണ്യകം ഫൗണ്ടേഷൻ, സർപ്പ എന്നിവയുടെ നേതൃത്വത്തിൽ റാണിപുരത്ത് മുന്ന്
ദിവസങ്ങളിലായി ഉരഗ-ഉഭയ ജീവി സർവേ, ഏകദിന വന്യജീവി റെസ്ക്യൂ ട്രെയിനിങ് എന്നിവ ആരംഭിച്ചു. സോഷ്യൽ ഫോറസ്ട്രി കാസർകോട് ഡിവിഷനൽ ഡപ്യൂട്ടി കൺസർവേറ്റർ പി.ധനേഷ്കുമാർ ഉദ്ഘാടനം ചെയ്തു. ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ കെ.അഷറഫ്, അസിസ്റ്റന്റ് കൺസർവേറ്ററും സർപ്പ നോഡൽ ഓഫിസറുമായ വൈ.മുഹമ്മദ് അൻവർ, ഹെർപറ്റോളജിസ്റ്റ് ഡോ.സന്ദീപ് ദാസ്, സർപ്പ മാസ്റ്റർ ട്രെയ്നർമാരായ സി.ടി.ജോജു, കെ.ടി.സന്തോഷ് എന്നിവർ പ്രസംഗിച്ചു.