രാജപുരം: എൻഡോ സൾഫാൻ ഇരകളുടെ പട്ടികയിൽപ്പെടുത്തിയിട്ടും കാരണമില്ലാതെ ആനുകൂല്യങ്ങളോ മറ്റു ഒരു ചികിൽസയും നൽകാത്ത 1031 എൻഡോസൾഫാൻ രോഗികളെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ . 5 ന് കാസർകോട് കളക്ടറേറ്റിനു മുൻപിൽ .. എൻഡോസൾഫാൻ 1031 സമര സമിതി നടത്തുന്ന സത്യാഗ്രഹ സമരത്തിന്റെ മുന്നോടിയായി കള്ളാർ, പനത്തടി , കോടോം -ബേളൂർ : ബളാൽ പഞ്ചായത്തുകളിൽപ്പെട്ട രോഗികളുടെ കൺവെൻഷൻ രാജപുരം ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്നു. കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണൻ ഉത്ഘാടനം ചെയ്തു.
രാജു ഊന്നുകല്ലേലിന്റെ അദ്ധ്യക്ഷത വഹിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കള്ളാർ പഞ്ചായത്തംഗം .വനജ ഐത്തു, പനത്തടി പഞ്ചായത്തംഗം കെ.കെ.വേണുഗോപാൽ, എം.എം.സൈമൺ, വി.കുഞ്ഞിക്കണ്ണൻ, സി.ടി.ജോർജ്ജ്, ഒ.ജെ.മത്തായി. ബാലക്യഷ്ണൻ കള്ളാർ എന്നിവർ സംസാരിച്ചു. ജയിൻ പി.വർഗ്ഗീസ് സ്വാഗതവും, ഷൈനി നന്ദിയും പറഞ്ഞു.