സ്‌നേഹ-സാഹോദര്യത്തിന് അതിര്‍വരമ്പുകളില്ലന്ന് തെളിയിച്ച് ഹോളി ഫാമിലി ഹൈസ്‌ക്കൂള്‍ യു.എ.ഇ കൂട്ടായ്മ (അബുദാബി ഘടകം) 'തെയ്തക 2023' സാഘോഷം സമാപിച്ചു. യു.എ.ഇ.യുടെ വിവിധ എമിറേറ്റ്‌സുകളില്‍ ജോലി ചെയ്യുന്ന രാജപുരം ഹോളി ഫാമിലി ഹൈസ്‌ക്കൂളില്‍ നിന്നും പഠിച്ചിറങ്ങിയ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍; ഒക്ടോബര്‍ 22 ന് അബുദാബി മുസ്സഫയിലെ കടായി കിച്ചണ്‍ റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ ഓണാഘോഷത്തിന് യൂണിറ്റ് പ്രസിഡണ്ട് ശ്രീ. മനോജ് മരുതൂര്‍ അത്യക്ഷതവഹിച്ചു. രാജപുരം സ്‌കൂളിലെ റിട്ടയേര്‍ഡ് മലയാളം അദ്ധ്യാപകന്‍ തളത്തുകുന്നേല്‍ ജോസഫ് സാര്‍ മുഖ്യാതിഥിയായി ഭദ്രദീപം കൊളുത്തി, മറ്റു സംഘടകളുടെ പ്രസിഡണ്ട് മാരെയും, യൂണിറ്റ് അംഗങ്ങളെയും സാക്ഷിയാക്കി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.
യൂണിറ്റ് സെക്രട്ടറി സജിന്‍ പുള്ളോലിക്കല്‍ സ്വാഗതം പറഞ്ഞു. ലോക കേരളാ സഭ മെമ്പര്‍ ശ്രീ. പത്മനാഭന്‍ പുല്ലൂര്‍, അബുദാബി കേരള സോഷ്യല്‍ സെന്റര്‍ മുന്‍ പ്രസിഡണ്ട് ശ്രീ കൃഷ്ണകുമാര്‍, എച്ച്.എഫ്.എച്ച്.എസ്. അബുദാബി കൂട്ടായ്മ രക്ഷാധികാരി ശ്രീ. സണ്ണി ഒടയംചാല്‍, അബുദാബി ക്‌നാനായ അസോസിയേഷന്‍ പ്രസിഡണ്ട് ശ്രീ. ജോഷി തേക്കുമറ്റത്തില്‍ ചാക്കോ, അബുദാബി പയസ്വിനി പ്രസിഡണ്ട് ശ്രീ. ശ്രീജിത്ത് കുറ്റിക്കോല്‍, അബുദാബി സാംസ്‌കാരികവേദി പ്രസിഡന്റ് ശ്രീ. സുരേഷ് പെരിയ, അബുദാബി കെ.എം.സി.സി. കാസറഗോഡ് മീഡിയസെല്‍ ചെയര്‍മാന്‍ ശ്രീ. ഹാഷിം ആറങ്ങാടി, ശ്രീ. കരീം കള്ളാര്‍ എന്നിവര്‍ സന്നിഹിതരായി ആശംസയും അര്‍പ്പിച്ചു. യൂണിറ്റ് അഡ്വൈസര്‍ ശ്രീ. വിശ്വന്‍ ചുള്ളിക്കര ചടങ്ങില്‍ നന്ദി പ്രകാശിപ്പിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍മാരായ ശ്രീ. മനീഷ് ആദോപ്പള്ളി, ശ്രീ. ജിതേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മാവേലി തമ്പുരാന്റെ എഴുന്നള്ളത്തോടെ, കുട്ടികളും മുതിര്‍ന്നവരും; തിരുവാതിര, ഒപ്പന, മാര്‍ഗ്ഗംകളി, കോമഡി സ്‌കിറ്റ്, നാടോടി നൃത്തം മുതലായ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചത് കൂടുതല്‍ പൊലിമയേകി. 'തെയ്തക 2023' ആഘോഷത്തിന്റെ മുന്നോടിയായി, എല്ലാവരും ഉണ്ടായിരുന്നിട്ടും ആരോരും ഇല്ലാതെ കഴിയുന്ന രാജപുരം പെരുമ്പള്ളിയിലെ ബത്‌ലഹേം ആശ്രമത്തിന് എച്ച്.എഫ്.എച്ച്.എസ്. അബുദാബി കൂട്ടായ്മ ധനസഹായം നല്‍കിയത് അംഗങ്ങള്‍ക്കിടയിലും ഈ ആഘോഷത്തിനും കൂടുതല്‍ മാറ്റേകി.
വിഭവ സമൃദ്ധമായ ഓണസദ്യയും മനംനിറയുന്ന കലാവിരുന്നുമായി ഹോളി ഫാമിലി ഹൈസ്‌ക്കൂള്‍ യു.എ.ഇ കൂട്ടായ്മ കുടുംബങ്ങള്‍ ഒന്നിച്ചത്; സോഷ്യല്‍ മീഡിയിലൂടെയും ഫേസ്ബുക്ക് ലൈവിലൂടെയും ലോകത്തിന്റെ പല ഭാഗങ്ങളിലായി കഴിയുന്ന ഹോളി ഫാമിലി ഹൈസ്‌ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ 'തെയ്തക 2023' ഒപ്പം പങ്കുചേരുന്നതിന് ഇടയാക്കി. തങ്ങളുടെ ജീവിത തിരക്കുകള്‍ക്കിടയിലും നിഷ്‌കളങ്കമായ സൗഹൃദങ്ങള്‍ക്കായി ഇരുന്നൂറില്‍ അധികം ആളുകള്‍ ഒത്തൊരുമയില്‍ പങ്കുകൊണ്ടത് ഒരു ഉദാത്ത മാതൃകയായി. ട്രഷറര്‍ ശ്രീ. ജോയ്‌സ് മാത്യു വെട്ടിക്കാട്ടിലിന്റെ കൃതജ്ഞതാ പ്രകാശനത്തോടെ 'തെയ്തക 2023' സമാപിച്ചു .