രാജപുരം: കോടോം ബേളൂർ പഞ്ചായത്ത് കുടുംബശ്രീ സി ഡിഎസിന്റെ നേതൃത്വത്തിൽ പ്രൊഡ്യൂസർ ഗ്രൂപ്പ് രണ്ടാം ഘട്ട കോഴി വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരൻ ഉദ്ഘാടനം ചെയ്തു. 5 ആൾക്കാർ അടങ്ങിയ 6 ഗ്രൂപ്പിനാണ് 50 കോഴി വീതം നൽകിയത്. കുടുംബശ്രീ മിഷനാണ് ഇതിനുള്ള ഫണ്ട് നൽകിയത്. പരിപാടിയിൽ സി ഡി എസ് ചെയർപേഴ്സൺ സി.ബിന്ദു അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ഗോപാലകൃഷ്ണൻ സംസാരിച്ചു. രാഗിണി സ്വാഗതവും അജിത നന്ദിയും പറഞ്ഞു.