രാജപുരം: കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം നവംബര്‍ 9ന് കാലിച്ചാനടുക്കം ഹില്‍പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും.
പ്രകടനം, പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം, അനുമോദനം, വയറിങ് പ്ലംബിംഗ് ഉല്‍പ്പന്ന പ്രദര്‍ശനം, സാന്ത്വന സഹായവിതരണം തുടങ്ങിയ പരിപാടികള്‍ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കും.
പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ടി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ടി.വി.മണിയുടെ അധ്യക്ഷത വഹിക്കും. രാവിലെ 11.30ന് കമ്പനി സ്റ്റാള്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ആര്‍.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 12 മണിക്ക് വിവിധ കമ്പനികളുടെ ഡെമോണ്‍സ്ട്രേഷന്‍ നടക്കും. വൈകുന്നേരം 4 മണിക്ക് പ്രകടനത്തോടുകൂടി ആരംഭിക്കുന്ന പൊതുസമ്മേളന പരിപാടി കാഞ്ഞങ്ങാട് എംഎല്‍എ ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ടി.വി.മണി അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് ടി.അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ മുഖ്യാതിഥിയായി പങ്കെടുത്ത് സാന്ത്വന സഹായ വിതരണം നടത്തും. പഞ്ചായത്തിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് വിതരണവും , അംഗങ്ങളുടെ മക്കളിൽ എസ്എസ്എല്‍സി, പ്ലസ് ടു വിജയികള്‍ക്കുള്ള എ.വി.സുകുമാരന്‍ എന്‍ഡോവ്മെന്റ് വിതരണവും ചടങ്ങില്‍ നടക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ടി.വി .മണി , ഫിനാന്‍സ് ചെയര്‍മാന്‍ ടി.കെ :പുരുഷോത്തമന്‍ , ജനറല്‍ കണ്‍വീനര്‍ പി.രാജേഷ്, പബ്ലിസിറ്റി ചെയര്‍മാന്‍ കെ വി.വിനീത് , സംഘാടക സമിതി രക്ഷാധികാരി കൃഷ്ണന്‍ കൊട്ടോടി , പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സി.വിദ്യാധരന്‍ തുടങ്ങിയ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.