രാജപുരം: പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും ക്ഷാമാശ്വാസ കുടിശ്ശികയും പെൻഷൻ പരിഷ്കരണ കുടിശ്ശികയും ഉടൻ ലഭ്യമാക്കുക, പൂടംകല്ല് -ചിറംങ്കടവ് സംസ്ഥാന പാതയുടെ നിർമ്മാണം ഉടൻ പൂർത്തികരിക്കുക, ആരോഗ്യ ഇൻഷുറൻസ് പദ്ധതി (മെഡി സിപ്പ് ) അപാകതകൾ പരിഹരിച്ച് നടപ്പാക്കുക , പൂടംകല്ല് താലൂക്കാശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, വിലക്കയറ്റം തടയുക, ഫെസ്റ്റി വെൽ അലവൻസ് വർദ്ധിപ്പിക്കണമെന്നും കെ എസ് എസ് പി എ പരപ്പ നിയോജക മണ്ഡലം വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൂടംകല്ല് പൈനിക്കര ജോയിസ് ഹോം സ്റ്റേ ഓഡിറ്റോറിയത്തിൽ ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. പരപ്പ നിയോജക മണ്ഡലം പ്രസിഡന്റ് ജി മുരളിധരൻ അധ്യക്ഷതവഹിച്ചു. കെ എസ് എസ് പി എ ജില്ലാ പ്രസിഡന്റ് പി സി സുരേന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ ,എം കെ ദിവാകരൻ, മധുസൂദനൻ ബാലൂർ, എം എം സൈമൺ, കെ ജെ ജെയിംസ്, കെ പി മുരളിധരൻ, ഇ ടി സെബാസ്റ്റ്യൻ, കെ.എം വിജയൻ , പി പി കുഞ്ഞമ്പു, പി എം അബ്രാഹാം, എം യു തോമസ്സ് , ബി റഷീദ ,പി എ ജോസഫ് , ടി പി പ്രസന്നൻ , എന്നിവർ സംസാരിച്ചു. ജോസഫ് സി എ സ്വാഗതവും ഇന്ദിരാമ്മ എം പി നന്ദിയും പറഞ്ഞു. ജോസഫ് സി എ വാർഷിക റിപ്പോർട്ടും ജോസുകുട്ടി അറക്കൽ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. തുടർന്ന് സംഘടന ചർച്ചയും പുതിയ ഭാരവാഹികളുടെ തെരത്തെടുപ്പു നടന്നു.
ഭാരവാഹികൾ: മാത്യു സേവ്യർ (പ്രസിഡന്റ്), ജോസ് കുട്ടി അറക്കൽ ( സെക്രട്ടറി), ടി പി പ്രസന്നൻ (ട്രഷറർ).