കോളിച്ചാൽ ലയൻസ് ക്ലബ് സ്കൂളുകളിൽ യോഗ പരിശീലനം സംഘടിപ്പിച്ചു.

രാജപുരം: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കോളിച്ചാൽ ലയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബളാംതോട് ഗവ.ഹയർസെക്കൻഡറി സ്കൂൾ, ഗവ.ഹയർസെക്കൻഡറി സ്കൂൾ കൊട്ടോടി എന്നിവിടങ്ങളിൽ യോഗ പരിശീലനവും ബോധവൽക്കരരണ ക്ലാസും നടത്തി. ബളാംതോട് സ്കൂളിൽ സ്കൂളിൽ ലയൺസ് ക്ലബ് വൈസ് പ്രസിഡന്റ് എം.എൻ.രാജീവ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ.കെ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സബിത, സൂര്യനാരായണ ഭട്ട് അംഗങ്ങളായ ജി.എസ്.രാജീവ്, കണ്ണൻ നായർ, ഡോ.ശാരിക, ബെന്നി ഏബ്രഹാം, സി.ഒ.ജോസ്, കെ.എൻ.വേണു എന്നിവർ പ്രസംഗിച്ചു. യോഗാധ്യാപിക എ.കെ.ദീപ പരിശീലനം നൽകി. കൊട്ടോടി സ്കൂളിൽ പഞ്ചായത്തംഗം ജോസ് പുതുശ്ശേരിക്കല ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട്  സെബാസ്റ്റ്യൻ ജോർജ് അധ്യക്ഷനായി. പ്രധാനാധ്യപിക കെ.ബിജി ജോസഫ് സ്വാഗതം പറഞ്ഞു. ലയൺസ് ക്ലബ് അംഗങ്ങളായ സോജോ തോമസ്, മെബിൻ ചാക്കോ, അരവിന്ദാക്ഷൻ എന്നിവർ സംബന്ധിച്ചു.

Leave a Reply