രാജപുരം: കാസർകോട് സഹോദയ സ്കൂൾ കോംപ്ലക്സ് റോളർ നെറ്റഡ് ബോൾ ചാമ്പ്യൻഷിപ്പ് ചെറുപനത്തടി സെന്റ്മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്നു .അണ്ടർ 14, അണ്ടർ 16 എന്നീ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. ഇരു വിഭാഗത്തിലും രണ്ടാം സ്ഥാനം നേടിയ ആതിഥേയരായ ചെറു പനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഫസ്റ്റ് റണ്ണറപ്പ്. പടുപ്പ് സാൻ ജിയോ സെൻട്രൽ സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും കാസർകോട് സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡന്റും ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പലുമായ ഫാ,ജോസ് കളത്തിപ്പറമ്പിൽ വിതരണം ചെയ്തു.