കോളിച്ചാലിൽ ബസ് കാത്തിരിപ് കേന്ദ്രം ഉദ്ഘാടനം ചെയ്തു.

രാജപുരം: കളളാർ പഞ്ചായത്ത് കോളിച്ചാൽ ടൗണിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം പഞ്ചായത്ത്  പ്രസിഡന്റ് പ്രസിഡന്റ് ടി.കെ.നാരായണൻ ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ പ്രിയ ഷാജി അധ്യക്ഷത വഹിച്ചു.പനത്തടി പഞ്ചായത്ത് അംഗം എൻ.വിൻസെന്റ്, സെൻറിമോൻ മാതൃ, കെ.പി.അനിൽകുമാർ, സി എം.സാബു, മുഹമ്മദ് കുഞ്ഞി, അസൈനാർ പാറക്കടവ്, യു.വി.ജെയ്സൻ തുടങ്ങിയവർ പ്രസംഗിച്ചു. ഒന്നരലക്ഷം രൂപയാണ് നിർമ്മാണ ചിലവ്.

Leave a Reply