രാജപുരം : ബേളൂര്‍ താനത്തിങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാന തെയ്യംകെട്ട് മഹോത്സവം മാര്‍ച്ച് 25 മുതല്‍ 28 വരെ നടക്കും. മഹോത്സവത്തോടനുബന്ധിച്ചുള്ള കൂവം അളക്കല്‍ ഫെബ്രുവരി 21ന് രാവിലെ 10:30 മുതല്‍ 11:30 വരെ നടക്കും. തുടര്‍ന്ന് അന്നദാനം. മാര്‍ച്ച് 25 തിങ്കളാഴ്ച രാവിലെ 8:22 മുതല്‍ കലവറ നിറയ്ക്കല്‍. 11 മണിക്ക് സാംസ്‌കാരിക സമ്മേളനം. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ സി രാജന്‍ പെരിയയുടെ അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. കോടം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, നായ്ക്കയം സെന്റ് ജൂഡ്‌സ് ചര്‍ച്ച് ഫാ.ഷിന്റോ പുലിയുറുമ്പില്‍, ഉദയപുരം ദുര്‍ഗാ ഭഗവതി ക്ഷേത്ര രക്ഷാധികാരി എന്‍.പി .ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ സംസാരിക്കും. ജനറല്‍ കണ്‍വീനര്‍ പി ഗോപി സ്വാഗതം പറയും. വൈകുന്നേരം 7 മണിക്ക് തറവാട്ടില്‍ തെയ്യം കൂടല്‍, 8 മണിക്ക് രക്തചാമുണ്ഡിയുടെയും വിഷ്ണുമൂര്‍ത്തിയുടെയും തിടങ്ങല്‍. 26 ന് രാവിലെ 10 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട് തുടര്‍ന്ന് രക്തചാമുണ്ഡിയുടെ പുറപ്പാട്. ഒരുമണിക്ക് അന്നദാനം. വൈകുന്നേരം 7 മണിക്ക് കൈവീതിന് ശേഷം ശേഷം തെയ്യം കൂടല്‍. മാര്‍ച്ച് 27ന് ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് കാര്‍ന്നോന്‍ തെയ്യത്തിന്റെ വെള്ളാട്ടം, 6 മണിക്ക് കോരച്ചന്‍ തെയ്യത്തിന്റെ വെള്ളാട്ടം, 9 മണിക്ക് കണ്ടനാര്‍കേളന്‍ തെയ്യത്തിന്റെ വെള്ളാട്ടവും ബപ്പിടല്‍ ചടങ്ങും നടക്കും. രാത്രി 11 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങല്‍. 11:30ന് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടം. മാര്‍ച്ച് 28ന് വ്യാഴാഴ്ച രാവിലെ 6 മണിക്ക് കാര്‍ന്നോന്‍ തെയ്യത്തിന്റെ പുറപ്പാട്. തുടര്‍ന്ന് കോരച്ചന്‍ തെയ്യത്തിന്റെയും കണ്ടനാര്‍കേളന്‍ തെയ്യത്തിന്റെയും പുറപ്പാട്. 11 മണി മുതല്‍ അന്നദാനം. വൈകുന്നേരം 3 മണിക്ക് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ പുറപ്പാടും ചൂട്ടൊപ്പിക്കല്‍ ചടങ്ങും നടക്കും. തുടര്‍ന്ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്. രാത്രി 10 മണിക്ക് മറപിളര്‍ക്കല്‍ ചടങ്ങ്. കൈവീതോടുകൂടി തെയ്യംകെട്ട് മഹോത്സവത്തിന് സമാപനമാകുമെന്ന് ചെയര്‍മാന്‍ സി.രാജന്‍ പെരിയ, വര്‍ക്കിംഗ് ചെയര്‍മാന്‍മാരായ കമ്പിക്കാനം തമ്പാന്‍ നായര്‍, ഇ കെ ഷാജി, ഡി.എം.തമ്പാന്‍ നായര്‍, ജനറൽ കൺവീനർ പി.ഗോപി, ട്രഷറര്‍ കെ.ബാലകൃഷ്ണന്‍, കണ്‍വീനര്‍മാരായ കെ.നാരായണന്‍, യു.മാധവന്‍ നായര്‍, സി.ചന്ദ്രന്‍ , തറവാട് കാരണവര്‍ വി.വി.കൃഷ്ണന്‍, പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ ടി.കെ.നാരായണന്‍, കണ്‍വീനര്‍ കെ.ആര്‍.ഷാജി, മാതൃസമിതി സെക്രട്ടറി ചന്ദ്രിക ജനാര്‍ദ്ധനന്‍ എന്നിവർ അറിയിച്ചു.