രാജപുരം: ബേളൂര്‍ ശ്രീ മഹാശിവക്ഷേത്ര ശിവരാത്രി ആറാട്ട് മഹോത്സവം മാര്‍ച്ച് 3 മുതല്‍ 8 വരെ നടക്കുമെന്ന് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എം.കെ.ഭാസ്‌കരന്‍, കണ്‍വീനര്‍ സി.ചന്ദ്രന്‍, പ്രോഗ്രാം കണ്‍വീനര്‍ സി.മോഹനന്‍, ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് കമ്പിക്കാനം തമ്പാന്‍ നായര്‍, സെക്രട്ടറി പി.അശോകന്‍ ഖജാന്‍ജി എം.സത്യനാഥന്‍, മാതൃസമിതി പ്രസിഡന്റ് ഓമന ബാലകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു. 3ന് രാവിലെ 7 മണി മുതല്‍ കലവറ നിറയ്ക്കല്‍. 10 മണിക്ക് മഹാ മൃത്യുഞ്ജയഹോമം. വൈകുന്നേരം 6 മണി മുതല്‍ വിവിധ പൂജാദി കര്‍മ്മങ്ങള്‍. 4ന് തിങ്കളാഴ്ച രാവിലെ 10:10 നും 10: 49 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ കൊടിയേറ്റം. 11 മണി മുതല്‍ സംഗീതാര്‍ച്ചന. തുടര്‍ന്ന് സോപാനസംഗീതം. ഉച്ചയ്ക്ക് 12 മണിക്ക് മഹാപൂജ. തുടര്‍ന്ന് പ്രസാദവിതരണം. ഒരുമണിക്ക് അന്നദാനം. വൈകുന്നേരം 6 മണിക്ക് തായമ്പക, ദീപാരാധന. 9.30 സര്‍വ്വൈശ്വര വിളക്ക് പൂജ. 8 മണി മുതല്‍ കൈകൊട്ടിക്കളി, തിരുവാതിര, കലാസന്ധ്യ എന്നിവ നടക്കും. രാത്രി 9 മണിക്ക് അത്താഴപൂജ. തുടര്‍ന്ന് ശ്രീഭൂതബലി എഴുന്നള്ളത്ത, മേളം.
5ന് അഞ്ചിന് ചൊവ്വാഴ്ച രാവിലെ 5 മണിക്ക് പള്ളിയുണര്‍ത്തല്‍. 6 മണി മുതല്‍ വിവിധ പൂജാദി കര്‍മ്മങ്ങള്‍. 10.30 ന് ഭജന. 12 മണിക്ക് മഹാപൂജ, പ്രസാദവിതരണം, ഒരുമണിക്ക് അന്നദാനം. വൈകുന്നേരം 6 മണി മുതല്‍ തായമ്പക, ദീപാരാധന. 8 മണിക്ക് സാംസ്‌കാരിക ആധ്യാത്മിക സദസ്സ്. 9.30 മുതല്‍ വിവിധ കലാപരിപാടികള്‍. 6 ന് ബുധനാഴ്ച രാവിലെ 5 മണിക്ക് പള്ളിയുണര്‍ത്തല്‍. തുടര്‍ന്ന് വിവിധ പൂജാദികര്‍മ്മങ്ങള്‍. രാവിലെ 10 മണിക്ക് ഭക്തിഗാനസുധ, 11.30ന് സംഗീതാര്‍ച്ചന, 12 മണിക്ക് മഹാപൂജ, പ്രസാദ വിതരണം, അന്നദാനം. വൈകുന്നേരം 6 മണിക്ക് കേളി, ദീപാരാധന, ഇരട്ട തായമ്പക. 7.30ന് തിരുവാതിര, 8.30ന് ഭരതനാട്യം രംഗപ്രവേശം. 9.30 മുതല്‍ അത്താഴപൂജ, ശ്രീഭൂതബലി , എഴുന്നള്ളത്ത്, പഞ്ചവാദ്യ സേവ, മേളം, അരയാല്‍ തറയിലേക്ക് എഴുന്നള്ളിച്ച് പൂജ, വസന്ത മണ്ഡപത്തില്‍ വച്ച് പൂജ ,പഞ്ചവാദ്യ സേവ, നൃത്തോത്സവം എന്നിവ നടക്കും.
7 ന് വ്യാഴാഴ്ച രാവിലെ 5 മണിക്ക് പള്ളിയുണര്‍ത്തല്‍. തുടര്‍ന്ന് വിവിധ പൂജാദി കര്‍മ്മങ്ങള്‍. 11 മണിക്ക് ഭജനാമൃതം. ഉച്ചയ്ക്ക് 12 മണിക്ക് മഹാപൂജ, പ്രസാദവിതരണം. തുടര്‍ന്ന് അന്നദാനം. വൈകുന്നേരം 5 മണിക്ക് ശ്രീഭൂതബലി, പള്ളിവേട്ടയ്ക്ക് എഴുന്നള്ളത്ത്. തുടര്‍ന്ന് പള്ളിവേട്ട കഴിഞ്ഞ് തിരിച്ചെഴുന്നള്ളത്ത്. നഗരപ്രദക്ഷിണം. തുടര്‍ന്ന് വിശേഷാല്‍ പൂജ, ദീപാരാധന, അത്താഴപൂജ, ശയ്യാപൂജ, ശയനം. 8ന് വെള്ളിയാഴ്ച മഹാശിവരാത്രി നാളില്‍ രാവിലെ 6 മണി മുതല്‍ വിവിധ പൂജാദികര്‍മ്മങ്ങള്‍. 10 മണിക്ക് ഭക്തിഗാനസുധ, 12 മണിക്ക് മഹാപൂജ, പ്രസാദ വിതരണം. ഒരുമണിക്ക് അന്നദാനം. വൈകുന്നേരം 5 മണിക്ക് ആറാട്ട് ബലി, ആറാട്ട് എഴുന്നള്ളത്ത്, ആറാട്ട് കഴിഞ്ഞ് തിരിച്ച് എഴുന്നള്ളത്ത് എന്നിവ നടക്കും. 8 മണിക്ക് വസന്ത മണ്ഡപത്തില്‍ വച്ച് പൂജ. 9 മണിക്ക് കരിമരുന്ന് പ്രയോഗം. തുടര്‍ന്ന് നൃത്തോത്സവം. രാത്രി 11.30ന് കൊടിയിറക്കം, ആറാട്ട് കലശാഭിഷേകം, മഹാപൂജ ,ശ്രീഭൂതബലി, ദീപാരാധന , നിറമാല, അത്താഴപൂജ എന്നിവ നടക്കും. കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി 12ന് ചൊവ്വാഴ്ച രാത്രി 8 മണിക്ക് തെയ്യങ്ങളുടെ തിടങ്ങില്‍. 12 മണിക്ക് പൊട്ടന്‍ തെയ്യത്തിന്റെ പുറപ്പാട്. ബുധനാഴ്ച രാവിലെ 9 മണിക്ക് ചാമുണ്ഡി അമ്മയുടെയും തുടര്‍ന്ന് 11 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെയും പുറപ്പാട് നടക്കും.