രാജപുരം: പനത്തടി പഞ്ചായത്തിലെ പനത്തടിയിൽ മോഡൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെൻ്റർ ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഇ. ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന പ്രസാദ്, വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൺ എം.പത്മകുമാരി, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ലതാ അരവിന്ദൻ, രാധാകൃഷ്ണ ഗൗഡ, സുപ്രിയ ശിവദാസ്, ബ്ലോക്ക് പഞ്ചായത്തംഗം അരുൺ രംഗത്ത് മല, പഞ്ചായത്തംഗങ്ങളായ രാധ സുകുമാരൻ, കെ.ജെ.ജയിംസ്, ബി.സജിനി മോൾ, എൻ.വിൻസന്റ്, കെ.കെ.വേണുഗോപാൽ, സാമൂഹിക സുരക്ഷാ മിഷൻ പ്രോഗ്രാം കോഓർ ഡിനേറ്റർ മുഹമ്മദ് ഫൈസൽ, പഞ്ചായത്ത് സെക്രട്ടറി വി.പി.അബു സലീം, സിഡിഎസ് പ്രസിഡൻ്റ് ബി.ചന്ദ്രമതിയമ്മ, ഐസിഡിഎസ് സൂപ്പർവൈസർ പി.എസ്.പ്രിജി എന്നിവർ സംസാരിച്ചു.