ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സെൻ്റർ കോളിച്ചാലിൽ പ്രവർത്തനമാരംഭിച്ചു.
രാജപുരം : മലയോര ഹൈവേയും സംസ്ഥാന ഹൈവേയും സംഗമിക്കുന്ന കോളിച്ചാൽ പതിനെട്ടാം മൈലിൽ ടെനാസിറ്റി ഗ്രൂപ്പ് പുതുതായി ആരംഭിച്ച ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സെൻ്റർ കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു
പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ്, കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ ഷാജി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോസഫ് എം.ചാക്കോ, കള്ളാർ, പനത്തടി പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ സംബന്ധിച്ചു.