എണ്ണപ്പാറ പേരിയ ത്രിവേണി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഉന്നത വിജയികള ആദരിച്ചു.ചടങ്ങിൽ വായനശാല ഡിജിറ്റലൈസേഷൻ ക്യാമ്പും നടന്നു.

എണ്ണപ്പാറ പേരിയ ത്രിവേണി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഉന്നത വിജയികള ആദരിച്ചു.
ചടങ്ങിൽ വായനശാല ഡിജിറ്റലൈസേഷൻ ക്യാമ്പും നടന്നു.

രാജപുരം : എണ്ണപ്പാറ പേരിയ ത്രിവേണി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ് കല്ലിങ്കൽ കർത്തമ്പു വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. ഗോപി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് എൻ.വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.വി.പ്രജിത്ത് സ്വാഗതം പറഞ്ഞു. വായനശാല ഡിജിറ്റലൈസേഷൻ ക്യാമ്പ് വിവരണം ദാമോദരൻ കൊടയ്ക്കൽ നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി സി.കെ. സുരേഷ്, നേതൃസമിതി കൺവീനർ സി.രാജേന്ദ്രൻ, ക്ലബ് രക്ഷാധികാരി യു. ‘നാരായണൻ നായർ, വായനശാല രക്ഷാധികാരി പി.ഗോപാലൻ, വായനശാല സെക്രട്ടറി പി.കപിൽ കുമാർ, തുടങ്ങിയവർ സംസരിച്ചു. ക്ലബ്ബ് വൈസ് പ്രസിഡന്റ് പി.രഘു നന്ദി പറഞ്ഞു.

Leave a Reply