യൂത്ത് കോൺഗ്രസ്‌ കള്ളാർ മണ്ഡലം കമ്മിറ്റി യൂത്ത് ടാലെന്റ് ഫെസ്റ്റ് നടത്തി.

രാജപുരം: യൂത്ത് കോൺഗ്രസ്‌ കള്ളാർ മണ്ഡലം കമ്മിറ്റി യൂത്ത് ടാലെന്റ് ഫെസ്റ്റ് നടത്തി. ചടങ്ങിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികളെ അനുമോദിച്ചു.
യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ കെ.ആർ.കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ സി.മണികണ്ഠൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ്‌ ഷിബിൻ ഉപ്പിലിക്കൈ, കോൺഗ്രസ്‌ കള്ളാർ മണ്ഡലം പ്രസിഡന്റ്‌ എം.എം.സൈമൺ, കള്ളാർ പഞ്ചായത്ത് പ്രസിഡന്റ്‌ ടി.കെ.നാരായണൻ, ജില്ലാ സെക്രട്ടറിമാരായ വിനോദ് കപ്പിത്താൻ, മാർട്ടിൻ ജോർജ്, മാർട്ടിൻ എബ്രഹാം, രതീഷ് കാട്ടുമാടം, രജിത രാജൻ , മൈനോരിറ്റി കോൺഗ്രസ്‌ ജില്ലാ ചെയർമാൻ സിജോ അമ്പാട്ട്, ബ്ലോക്ക്‌ മെമ്പർ സി.രേഖ , ഐ യൂ എം എൽ വൈസ് പ്രസിഡന്റ്‌ എം.എം .മജീദ് , മണ്ഡലം വൈസ് പ്രസിഡന്റ്‌ ബി.അബ്ദുള്ള, കെ എസ് യൂ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ്‌ : ജെർമിയ ബെൻ ഡാനിയേൽ, പഞ്ചായത്ത് മെമ്പർമാരായ വി.സബിത, വനജ ഐത്തു , യൂത്ത് കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്‌ രജിത പ്രവീൺ, ജയരാജ്‌ എബ്രഹാം എന്നിവർ സംസാരിച്ചു

Leave a Reply