വായനാ വാരാഘോഷം
രാജപുരം: വൈവിധ്യമാർന്ന പരിപാടികളോടെ രാജപുരം ഹോളി ഫാമിലി എ.എൽ .പി സ്കൂളിൽ വായനാവാരം ആഘോഷിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ചും പുസ്തകങ്ങളെ ചങ്ങാതിമാരായി കരുതേണ്ടത് എങ്ങനെയെന്നും രാജപുരം ഹോളി ഫാമിലി ഹൈസ് സ്കൂളിൽ നിന്നും വിരമിച്ച മലയാള വിഭാഗ അദ്ധ്യാപകൻ മെത്താനത്ത് എം.ടി ഫിലിപ്പ് സാർ കുട്ടികൾക്ക് വിശദമാക്കിക്കൊടുത്തു. വായനാവാരത്തിൽ നടന്ന വിവിധ മത്സരങ്ങളിൽ വിജയികൾക്ക് സമ്മാനദാനവും നടത്തി. പ്രധാനാദ്ധ്യാപകൻ എബ്രാഹം.കെ.ഒ , എസ്. ആർ.ജി കൺവീനർ ചൈതന്യ ബേബി എന്നിവർ പ്രസംഗിച്ചു . ഷൈബി എബ്രാഹം, സോണി കുര്യൻ, ശ്രുതി ബേബി, ഷീജ ജോസ് , ഡോൺ സിജോ ജോ, അനില തോമസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.