രാജപുരം:വായനയോട് ആഭിമുഖ്യം വളർത്തുവാനും വായന ആസ്വാദ്യകരമാവിധം മാറ്റുവാനും ഉതകുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കള്ളാർ എൽ പി സ്കൂളിൽ നടന്നു.ക്വിസ് മത്സരം, ലൈബ്രറി വിപുലീകരണം, സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ, വായന മത്സരം തുടങ്ങിയ പരിപാടികൾ കുട്ടികൾക്കായി സംഘടിപ്പിച്ചു . വായന വാര ആഘോഷത്തിന്റെ സമാപനം സ്കൂൾ മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി ഗ്രേസി ടീച്ചർ ഉദ്ഘാടനം ചെയ്തു. രാജപുരം സെന്റ് പയസ് ടെൻത് കോളേജ് എൻ എസ് എസ് യൂണിറ്റ് അംഗങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനം നൽകി. പ്രവർത്തനങ്ങൾക്ക് ഹെഡ്മാസ്റ്റർ റഫീഖ് മാസ്റ്റർ, അധ്യാപകരായ ശ്രീ കുഞ്ഞബ്ദുള്ള, ബിനയ മാത്യു, ആശാ എൻ, സുമ എം വി എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ സ്കൂൾ ഡെപ്യൂട്ടി ലീഡർ മിലൻ ആന്റണി സ്വാഗതവും സ്കൂൾ ലീഡർ ഫാത്തിമത്ത് ഷിഫാന നന്ദിയും അർപ്പിച്ചു