ചക്ക മഹോൽസവവും അനുമോദനവും നടത്തി കോടോംബേളൂർ 19-ാം വാർഡ്.

ചക്ക മഹോൽസവവും അനുമോദനവും നടത്തി കോടോംബേളൂർ 19-ാം വാർഡ്.

രാജപുരം : കോടോം ബേളൂർ പഞ്ചായത്ത് 19-ാം വാർഡ് വികസന സമിതിയുടെയും കുടുംബശ്രീ എഡിഎസിൻ്റെയും നേതൃത്വത്തിൽ ചക്ക മഹോത്സവവും അനുമോദനവും പാറപ്പള്ളി ഗ്രാമസേവാ കേന്ദ്രത്തിൽ നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.പത്മകുമാരി ഉദ്ഘാടനം ചെയ്തു. വാർഡംഗവും, പഞ്ചായത്ത് വൈസ്  പ്രസിഡൻ്റുമായ പി.ദാമോദരൻ അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്തംഗങ്ങളായ പി.എൽ.ഉഷ, പി.നാരായണൻ, കെ.രാമചന്ദ്രൻ, ഒ.വി.സുമിത്രൻ, ശ്യാം ലാലൂർ, ഹമീദ് കാലിച്ചാംപാറ, വേണുഗോപാൽ ചുണ്ണംകുളം, വാർഡ് കൺവീനർ പി.ജയകുമാർ, എഡിഎസ് സെക്രട്ടറി ടി.കെ.കലാരഞ്ജിനി ‘ എന്നിവർ പ്രസംഗിച്ചു. എസ്എസ്എൽസി, പ്ലസ് ടു  വിജയികൾ, കുടുംബശ്രീ അരങ്ങ് കലോത്സവ വിജയികൾ, നാഷനൽ മലയാളം ലിറ്ററേച്ചർ അക്കാദമി അവാർഡ് നേടിയ സാഹിത്യകാരൻ വേണുഗോപാൽ ചുണ്ണംകുളം,  ജീനോമാറ്റിക് സയൻസ് വിഭാഗത്തിൽ ഡോക്ടറേറ്റ് നേടിയ കെ.ഭാവന എന്നിവരെ അനുമോദിച്ചു.

Leave a Reply