രാജപുരം: എൻസിസി അധ്യാപകൻ, ഗണിതാധ്യാപകൻ എന്ന നിലയിൽ രാജപുരം ഹോളി ഫാമിലി സ്കൂളിനെ സ്നേഹിച്ച്, നയിച്ചു കൊണ്ടിരുന്ന നാട്ടുകാരുടെ പ്രിയപ്പെട്ട സജി മാത്യു സ്ഥാനക്കയറ്റത്തിലൂടെ ഹോളി ഫാമിലിയുടെ ഹെഡ്മാസ്റ്റർ പദവിയിലേക്ക് പ്രവേശിക്കുന്നു.
സ്വന്തം നാട്ടിൽ ജോലി ചെയ്യുക എന്നത് ഏതൊരാളുടെയും ആഗ്രഹമാണ്. ആഗ്രഹങ്ങൾ പൂവണിയുമ്പോൾ ഉത്തരവാദിത്വങ്ങൾ മറക്കാതെ, സ്വന്തമെന്ന് കരുതി സ്കൂളിനെ സേവിക്കുമെന്ന വിശ്വാസം രക്ഷിതാക്കൾക്കും കുട്ടികൾക്കും നാട്ടുകാർക്കുമുണ്ട്. സഹപ്രവർത്തകരും, സ്കൂളിനെ സ്നേഹിക്കുന്നവരും തനിക്കൊപ്പമുണ്ടാകും എന്ന ആത്മവിശ്വാസമാണ് സജി മാത്യു എന്ന അധ്യാപകൻ്റെ കരുത്ത്