രാജപുരം: മലയോരത്ത് വഴ ശക്തമായി. കോടോംബേളൂർ പഞ്ചായത്തിലെ കോളിയാർ അംഗൻവാടിയുടെ ചുറ്റുമതിൽ കനത്ത മഴയിൽ ഇടിഞ്ഞുവീണു .സ്വന്തം പറമ്പിൽ ജോലി ചെയ്തിരുന്ന സുരേഷ് ബാബു അദ്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടികൾ അംഗൻവാടിയുടെ അകത്തായിരുന്നു അതിനാൽ വൻ ദുരന്തം ഒഴിവായി
ആർക്കും പരിക്കില്ല. സംഭവസ്ഥലം കോടോം ബേളൂർ പഞ്ചായത്തംഗം എം.വി.ജഗന്നാഥ് സന്ദർശിച്ചു.
കള്ളാർ കപ്പള്ളിയിൽ വീടിന്റെ മുറ്റം കനത്ത മഴയിൽ ഇടിഞ്ഞു. കപ്പള്ളിയിലെ ജയശ്രീയുടെ വീടിൻ്റെ മുറ്റമാണ് ഇടിഞ്ഞത്.