രാജപുരം: ക്യാംപ്‌കോ സ്ഥാപനത്തിന്റെ “സാന്ത്വന” പദ്ധതിയിൽ കാഞ്ഞങ്ങാട് ബ്രാഞ്ച് മെംബറായ പൂടുംകല്ലിലെ യു.ടി.ജോസഫിന് ഓപ്പൺ ഹാർട്ട് സർജറിയുടെ ധന സഹായം കൈമാറി. കാംപ്കോ ഡയറക്ടർ ജയരാമ സരളായ , രാധാകൃഷ്ണൻ കരിമ്പിൽ എന്നിവർ ചേർന്നാണ് സഹായം കൈമാറിയത്. ബഡിയടുക്ക റീജിയണൽ മാനേജർ എം.ചന്ദ്രൻ , ബ്രാഞ്ച് മാനേജർ ഹരിപ്രസാദ്, കെ.പ്രകാശ് എന്നിവർ സംബന്ധിച്ചു.