രാജപുരം : പാണത്തൂരിൽ നടന്ന എസ്എസ്എഫ് കാഞ്ഞങ്ങാട് ഡിവിഷൻ സാഹിത്യോത്സവത്തിൽ സർഗപ്രതിഭയായി ശമ്മാസ് പാണത്തൂരിനെ തിരഞ്ഞെടുത്തു. പാണത്തൂർ പള്ളിക്കാലിൽ ഹാരിസിന്റെയും റംലയുടെയും മകനാണ് ശമ്മാസ്. പ്ലസ്ടു വിദ്യാഭ്യാസം പൂർത്തിയാക്കിയ ശമ്മാസിന് 2022 ൽ കാസർകോടുണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റിരുന്നു. മരിച്ചു എന്നായിരുന്നു ആദ്യ വാർത്ത. എന്നാൽ ബൈക്കിനു പിന്നിലിരുന്നിരുന്നിരുന്ന ‘ ശമ്മാസിന് അല്പം ജീവനുണ്ടായിരുന്നു. തുടർന്നിങ്ങോട്ട് വർഷങ്ങളായി നടത്തിയ ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങി വന്നത്.എല്ലാത്തിലും വിജയം കൊയ്യാനാണെന്ന സർഗപ്രതിഭ പട്ടത്തിലൂടെ ശമ്മാസ് തെളിയിച്ചിരിക്കുകയാണ്.
ഉപന്യാസം ഇംഗ്ലീഷ്, ഇംഗ്ലീഷ് തർജിമ. ഇംഗ്ലീഷ് കവിത രചന, ഇംഗ്ലീഷ് പ്രസംഗം എന്നിവയിലാണ് ശമ്മാസ് മത്സരിച്ചത്. എല്ലാറ്റിനും ഒന്നാം സ്ഥാനവും എ ഗ്രേഡും . നേടിയാണ് ശമ്മാസിൻ്റെ വിജയം. അവശതകളെ മറന്ന് ശമ്മാസ് നേടിയ ഈ മിന്നും വിജയം പാണത്തൂരിലെ കലാസാഹിത്യ പ്രേമികളിൽ സന്തോഷമാണ് ഉണ്ടാക്കിയത് ഓഗസ്റ്റ് 1 2 3 4 തീയതികളിൽ പൈവളികയിൽ വച്ച് നടക്കുന്ന എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിൽ മത്സരിക്കാനുള്ള തയാറെടുപ്പിലാണ് ശമ്മാസ്