കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേർസ് അസോയിയേഷൻ ജില്ലാ സമ്മേളനം 2024 നവമ്പർ 25 26, ചുള്ളിക്കര.

രാജപുരം: കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേർസ് അസോയിയേഷൻ കാസർകോട് ജില്ലാ സമ്മേളനം 2024 നവമ്പർ 25 26 തീയ്യതികളിൽ ചുള്ളിക്കര മേരീ മാതാ ഓഡിറ്റോറിയത്തിൽ നടക്കും. സ്വാഗത സംഘ രൂപീകരണ യോഗം പനത്തടി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡണ്ട് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി.വി.മണി നീലേശ്വരം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.പുരുഷോത്തമൻ ചെറുവത്തൂർ, കൃഷ്ണൻ കൊട്ടോടി, സി.വിദ്യാധരൻ പരപ്പ, വേണുഗോപാലൻ ഉദയപുരം, ടി.വി.കുമാരൻ തച്ചങ്ങാട് എന്നിവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് വിളംബര ജാഥ , വൈദ്യുതി സുരക്ഷ ബോധവൽക്കരണം, ഇലക്ട്രിക്കൽ പ്ലംബിങ്ങ് ഉൽപന്ന പ്രദർശനം, അനുമോദനം , സാമ്പത്തിക സഹായം, പ്രകടനം മുതലായ പരിപാടികൾ നടത്തുന്നതിന് തീരുമാനിച്ചു. ഭാരവാഹികളായി ടി.വി.മണി നീലേശ്വരം (ചെയർമാൻ), കൃഷ്ണൻ കൊട്ടോടി (ജനറൽ കൺവീനർ) എന്നിവരുൾപ്പെടെ 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു

Leave a Reply