വയനാടിന് വേണ്ടി കൈകോർത്ത് കോടോം ബേളൂർ പഞ്ചായത്ത് മൂന്നാം വാര്‍ഡ് കുടുംബശ്രീയും.

രാജപുരം: വയനാട്ടിലെ സര്‍വതും നഷ്ടപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 44000 രൂപ നല്‍കി കോടോം ബേളൂർ പഞ്ചായത്ത് ഉദയപുരം മൂന്നാം വാര്‍ഡ് കുടുംബശ്രീ പ്രവര്‍ത്തകര്‍. എഡിഎസ് സെക്രട്ടറി വിദ്യ വേണുഗോപാൽ, വാർഡ് മെമ്പർ പി.കുഞ്ഞികൃഷ്ണന് തുക കൈമാറി. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി.ശ്രീലത, വാർഡ് കണ്‍വീനര്‍ പി.ഗോവിന്ദന്‍, സിഡി എസ് അംഗം സന്ധ്യ രാജൻ, എഡി എസ് പ്രസിഡന്റ് സുജ ബാലകൃഷ്ണൻ, എഡിഎസ് അംഗങ്ങൾ, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply