എണ്ണപ്പാറയിലെ നാട്ടുകാരെ ഭീതിയിലാഴ്ത്തി കാട്ട് പോത്ത്. ഒടുവിൽ കാട് കയറ്റി.

രാജപുരം: എണ്ണപ്പാറയിലെ നാട്ടുകാരെ ഭീതിയിലാഴ്ത്തി കാട്ട് പോത്തിൻ്റെ വിളയാട്ടം. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പോത്തിനെ കാട് കയറ്റി. എണ്ണപ്പാറ പൊയ്യളത്താണ് ഇന്ന് പുലർച്ചെ ഭീമൻ കാട്ടുപോത്തിനെ കണ്ടത്. തുടർന്ന് വനം വകുപ്പ്, അമ്പലത്തറ പോലിസ് എന്നിവരെ വിവരം അറിയിച്ചു. ഇവർ സ്ഥലത്തെത്തി പഞ്ചായത്തംഗം എ.അനിൽകുമാറിൻ്റെ നേതൃത്വത്തിൽ നാട്ടുകാർ എന്നിവർ നടത്തിയ പരിശ്രമത്തിൽ കാട്ട് പോത്തിനെ അയ്യങ്കാവിന് സമീപത്തെ കാട്ടിലേക്ക് ഓടിച്ച് കയറ്റുകയായിരുന്നു.

Leave a Reply