
രാജപുരം : ചുള്ളിക്കര പടിമരുതിൽ പാതയോരത്ത് അപകട ഭീഷണി ഉയർത്തി വൻമരം. ചുവട് ഇളകി കിടക്കുന്ന മരം ഏതു സമയവും കടപുഴകി സംസ്ഥാന പാതയിലേക്ക് വീഴുന്ന സ്ഥിതിയാണ്. മരത്തിന് കീഴിൽ കുടി എച്ച് ടി, എൽടി വൈദ്യുതി ലൈനുകൾ കടന്നു പോകുന്നതിനാൽ മരം വീണാൽ കൂടുതൽ നാശനഷ്ടവും അപകടങ്ങളും ഉണ്ടാകും. അപകടം നടക്കുന്നതിന് മുൻപ് മരം മുറിച്ചു മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.