റാണിപുരം റോഡിൽ ഓള്‍ കേരള ഫോട്ടോഗ്രാഫര്‍ അസോസിയേഷന്‍ രാജപുരം യൂണിറ്റ് അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു.

രാജപുരം : പനത്തടി – റാണിപുരം റോഡില്‍ അപകടങ്ങള്‍ പതിവായ സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ച് ഓള്‍ കേരള ഫോട്ടോഗ്രാഫര്‍ അസോസിയേഷന്‍ രാജപുരം യൂണിറ്റ്. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.സി.അബ്രഹാം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സണ്ണി മാണിശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.വി.സുഗുണന്‍, മേഖലാ സെക്രട്ടറി രാജീവന്‍, ട്രഷറര്‍ കെ.ജെ.വിനു, യൂണിറ്റ് ട്രഷറര്‍ ബിനുലാല്‍, ജസ്റ്റിന്‍, രവി കല, ശ്രീനി, ബേബി കൊട്ടോടി എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി റെന്നി ചെറിയാന്‍ സ്വാഗതം പറഞ്ഞു.

Leave a Reply