രാജപുരം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കള്ളാർ പഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ
ഓണ സമൃദ്ധി കർഷക ചന്ത ആരംഭിച്ചു. കള്ളാർ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള വിപണിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് പ്രിയ ഷാജിയുടെ അധ്യക്ഷത വഹിച്ചു. കള്ളാർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഗോപി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ഗീത, വാർഡ് മെമ്പർമാരായ സബിത, സണ്ണി എബ്രഹാം, ലീല, വനജ, കൃഷ്ണകുമാർ, സിഡിഎസ് ചെയർപേഴ്സൺ കമലാക്ഷി എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ, കൃഷി ഭവൻ ജീവനക്കാർ, കാർഷിക വികസന സമിതി അംഗങ്ങൾ, എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്റർ അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. നാടൻ പച്ചക്കറികൾ വിപണിയെക്കാൾ 10 ശതമാനം അധിക തുക നൽകി സംഭരിച്ച് 30 ശതമാനം വില കുറച്ച് വില്പന നടത്തുന്നു.