ജയ് കിസാൻ ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ചു

രാജപുരം: കാസർകോട് ജില്ലയിൽ കിഴക്കൻ മലയോര കാർഷിക മേഖലയുടെ 90% കർഷക കുടുംബം ഉൾക്കൊള്ളുന്ന കള്ളാർ വില്ലേജ് കേന്ദ്രീകരിച്ച് ജില്ലയുടെ പല ഭാഗങ്ങളിലെ 150 ഓളം കർഷകരെ ഉൾപ്പെടുത്തി ജയ് കിസാൻ ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ചു. സൊസൈറ്റി ഭാരവാഹികളായി രഞ്ജിത്ത് നമ്പ്യാർ (പ്രസിഡന്റ്), കുര്യൻ എംപി (സെക്രട്ടറി), ഷിനോ ഫിലിപ്പ് (ട്രഷറർ), അനീഷ് മാത്യു (വൈസ് പ്രസിഡന്റ് ), വേണുഗോപാൽ കരിങ്ങോളി (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

കർഷക മേഖലയുടെ സമഗ്ര വികസനം, നിയമപരമായി ലഭിക്കാനുള്ള കാർഷിക ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കുക, കൃഷിവകുപ്പ് നൽകുന്ന വിത്ത്, നടീൽ വസ്തുക്കൾ എന്നിവയുടെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിക്കൽ, പൂർണ്ണമായും ലാബ് ടെസ്റ്റ് ചെയ്ത വളം മാത്രം കൃഷിക്കാരിൽ എത്തിക്കാൻ ശ്രമിക്കൽ, പി എം കെ എസ് വൈയിലൂടെ യന്ത്രവത്കരണം നടപ്പിലാക്കുക, കർഷകന്റെ ഉത്പന്നം വിൽക്കാൻ വിപണി കണ്ടെത്തുക തുടങ്ങിയവയാണ് പ്രധാനപ്പെട്ട ഉദ്ദേശലക്ഷ്യങ്ങളെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പ്രസിഡന്റ് രഞ്ജിത്ത് നമ്പ്യാർ, സെക്രട്ടറി കുര്യൻ എംപി, ട്രഷറർ ഷിനോ ഫിലിപ്പ്, ജോയിൻ സെക്രട്ടറി വേണുഗോപാൽ കരിങ്ങോളി, സമിതി അംഗം മധുസൂദനൻ മുണ്ടമാണി, എക്സിക്യൂട്ടീവ് അംഗം രാജീവൻ എംകെ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Leave a Reply