ഒടയം ചാൽ ടൗണിൽ ആധുനിക ട്രാഫിക് പരിഷ്കാരങ്ങളും ഫിഷ് മാർക്കറ്റും വേണം: കെവി വി ഇഎസ് ഒടയംചാൽ യൂണിറ്റ്.

രാജപുരം: ഒടയം ചാൽ ടൗണിൽ ആധുനിക ട്രാഫിക് പരിഷ്കാരങ്ങളും ഫിഷ് മാർക്കറ്റും നടപ്പിൽ വരുത്തണമെന്ന് കെവിവിഇഎസ് ഓടയം ചാൽ യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ഇന്ന് മലയോരമേഖലയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ വന്നുപോകുന്ന മലയോര ടൗൺ ആണ് ഒടയം ചാൽ അപരിഷ്കൃത ട്രാഫിക് സംവിധാനങ്ങൾ ഒടയംചാൽ ടൗണിൽ അപകട ഭീഷണി ഉയർത്തുകയാണ് . അനധികൃത കച്ചവടങ്ങൾ റോഡിൽ തന്നെ നടത്തിയിട്ടും പൊതുമരാമത്തോ പഞ്ചായത്തോ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ല. നവീകരിച്ച ഒടയം ചാൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫീസ് വ്യാപാര ഭവൻ നവീകരിച്ച് ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. പുതിയതായി നിർമ്മിച്ച ഡൈനിങ് ഹാളിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി കെ സജി നിർവ്വ ഹി ച്ചു. യൂണിറ്റ് പ്രസിഡന്റ് ഷിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു. ചുള്ളിക്കര മേഖല കോഡിനേറ്റർ. കെ.അഷ്റഫ് , പി.എൻ. സുനിൽ പാണത്തൂർ അ സാജു ജോസ്. ഇബ്രാഹിം ഹാജി മുഹമ്മദ്. മേരി കോടോത്ത്, ജോസ് സേവ്യർ, ടോമി.ടി.സി എന്നിവർ സംസാരിച്ചു. സെക്രട്ടറി ലിജോ ടി ജോർജ് സ്വാഗതവും, ഇ.എൻ.മോഹനൻ നന്ദിയും പറഞ്ഞു. ഒടയം ചാൽ യൂണിറ്റ്. ജനറൽ ബോഡി യൂണിറ്റിൽ 2026—2028 വർഷത്തെ ഭാരവാഹികളായി പ്രസിഡന്റ്: ഷിനോജ് ചാക്കോ, സെക്രട്ടറി: ലിജോ.ടി.ജോർജ്, ട്രഷറർ: ഇ.എൻ.മോഹനൻ എന്നിവരെ തെരഞ്ഞെടുത്തു. നല്ല മാർക്ക് വാങ്ങി എസ്എസ്എൽസി. പ്ലസ് ടു വിജയിച്ച വിദ്യാർത്ഥികളെ ക്യാഷ് അവാർഡും മൊമെന്റോയും നൽകി ആദരിച്ചു. പ്രത്യേക മേഖലയിൽ വിജയിച്ചവരെയും ആദരിച്ചു
.