മുക്കുഴി പുനർജനി ഗ്രാമീണ വായനശാല പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു

രാജപുരം : മുക്കുഴി പുനർജനി ഗ്രാമീണ വായനശാല എസ്എസ്എൽസി,
പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും, ബയോ ടെക്നോളജിയിൽ ഡോക്ടറേറ്റ് നേടിയ കാവ്യ പൈനി, റിയാലിറ്റി ഷോ താരം താര രഞ്ജിത്ത് എന്നിവരെ അനുമോദിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു. യനശാല പ്രസിഡൻ്റ് മണിപ്രസാദ് പഞ്ചിക്കൽ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വിജയകുമാർ, സുരേഷ് പാറക്കല്ല്, കെ.സി.ജിജോമോൻ എം.ഷീജ, ബാലവേദി പ്രസിഡൻ്റ് ജേക്കബ് ജോർജ്, ശിവദ എന്നിവർ പ്രസംഗിച്ചു.