രാജപുരം: ലോകകപ്പ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് ആരാധകർ സ്ഥാപിച്ച കൂറ്റൻ ഫ്ലക്സ് ബോർഡുകൾ അപകട ഭീഷണിയുയർത്തുന്നതായി പരാതി. ലോകകപ്പ് മത്സരം അവസാനിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ബോർഡുകൾ അഴിച്ചു മാറ്റാൻ നടപടിയായില്ല.
ഓരോ ടൗണുകളിലും പാത
യോരങ്ങളിലുമായി കൂറ്റൻ ബോർഡുകളാണ് വിവിധ രാജ്യങ്ങളിലെ കളിക്കാർക്ക് അഭിവാ ദ്യമർപ്പിച്ച് സ്ഥാപിച്ചിട്ടുള്ളത്. ലോകകപ്പ് മത്സരം ആരംഭിക്കുന്നതിന് മുൻപുതന്നെ പൊതുസ്ഥലത്ത് സ്ഥാപിച്ച ഇത്തരം ബോർഡുകൾ നീക്കം ചെയ്യണമെന്ന് കാണിച്ച് അതത് പഞ്ചായത്ത് സെക്രട്ടറിമാർ സർക്കുലർ ഇറക്കിയിരുന്നെങ്കിലും
സ്ഥാപിച്ചവർ ആരുംതന്നെ അഴിച്ചുമാറ്റാൻ തയാറായിരുന്നില്ല.
ബോർഡുകൾ കനത്ത മഴയിലും കാറ്റിലും മറിഞ്ഞുവീണാൽ അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. ബോർഡ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് അതത് പഞ്ചായത്ത് സെക്രട്ടറിമാർ അടിയന്തര തീരുമാനം എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
