റാണിപുരം ട്രക്കിങ്ങ് നാളെ (10. O9.26) പുനരാരംഭിക്കും

രാജപുരം : അതിത്രീവ മഴക്ക് ശമനം ഉണ്ടായ സാഹചര്യത്തിൽ നാളെ (10.08.2026) മുതൽ റാണിപുരം മലമുകളിലേക്ക് ട്രെക്കിങ്ങ് ഉണ്ടായിരിക്കുമെന്ന് കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.രാഹുൽ അറിയിച്ചു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിൻ്റെയോ ജില്ലാ ഭരണകൂടത്തിൻ്റെയോ റെഡ് അലർട്ട് അറിയിപ്പ് ഉണ്ടാകുന്ന പക്ഷം ട്രെക്കിംങ്ങ് നിർത്തിവെക്കുന്നതായിരിക്കും. പ്രതികൂല കാലാവസ്ഥയിൽ റാണിപുരം യാത്ര ഒഴിവാക്കി സഞ്ചാരികൾ സഹകരിക്കണമെന്നും റേഞ്ച് ഫോറസ്റ്റ് ഓഫീസർ പറഞ്ഞു. രാവിലെ 8 മണി മുതൽ 3 മണി വരെയാണ് ട്രെക്കിങ്ങ് സമയം.