ഡോക്ടർമാർ ആരുമില്ല. പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടൽ ഭീഷണിയിൽ.

രാജപുരം: ഡോക്ടർമാർ ആരുമില്ല. പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടൽ ഭീഷണിയിൽ. ആശുപത്രി നോട്ടിസ് ബോർഡിൽ നാളെ മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഡോക്ടറുടെ സേവനം ലഭ്യമല്ലെന്ന് കാണിച്ച് നോട്ടീസ് പതിച്ചു. ഇതോടെ അതിർത്തി പ്രദേശത്തെ ജനങ്ങൾ ദുരിതത്തിലായി. 3 ഡോക്ടർമാരാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. ഇവർ ഉന്നത പഠനത്തിന് പോയതോടെയാണ് ഡോക്‌ടർമാരില്ലാത്ത സ്ഥിതിയായത്..