രാജപചുരം: ചുള്ളിക്കര സെൻ്റ് മേരിസ് പള്ളിയുടെ ഗോൾഡൻ ജൂബിലിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സെൻ്റ് മേരീസ്, സെന്റ് ജോസഫ്, സെന്റ് തെരേസ, സെന്റ് അൽഫോൻസാ, മദർ തെരേസ തുടങ്ങിയ വാർഡുകളിലെ അംഗങ്ങൾ വികാരി റോജി മുകളേൽ നേതൃത്വത്തിൽ അമ്പലത്തറ സ്നേഹാലയത്തിലെ അന്തേവാസികളെ സന്ദർശിച്ച് 50,000 രൂപയ്ക്കുള്ള ഭക്ഷണസാധനങ്ങൾ നൽകി.
