കാംപ്കോ അംഗത്തിൻ്റെ കുടുംബത്തിന്ധനസഹായം കൈമാറി.

രാജപുരം : കാംപ്കോ അംഗം പരേതനായ അയറോട്ടെ കെ.നാരായണൻ്റെ കുടുംബത്തിന് അനുവദിച്ച 2,00,000 രൂപയുടെ ധനസഹായം കൈമാറി. കാംപ്കോ സാന്ത്വന ചികിത്സാ ധനസഹായ പദ്ധതി പ്രകാരം അനുവദിച്ച 2,00,000 രൂപ കാംപ്കോ  ഡയറക്ടർമാരായ സത്യനാരായണ പ്രസാദ്, സതീഷ്ചന്ദ്ര ഭണ്ഡാരി, ഗണേഷ് കുമാർ പാറക്കട്ട എന്നിവർ ചേർന്ന്
പരേതനായ നാരായണൻ്റെ കാടോം അയറോട്ടെ വീട്ടിലെത്തി ഭാര്യ ഉഷ നാരായണന് കൈമാറി. ബദിയഡുക്ക റീജിയൺ ചീഫ് മാനേജർ എം.ചന്ദ്ര, കാംപ്കോ മുളിയാർ ബ്രാഞ്ച് മാനേജർ, കാസർകോട് ബ്രാഞ്ച് മാനേജർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.