രാജപുരം : പ്രാന്തർകാവ് ഗവ: യു പി സ്കൂളിൻ പനത്തടി കൃഷി
ഭവന്റെ ആഭിമുഖ്യത്തിൽ നടത്തിയ സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്ന് വിളവെടുപ്പ് നടത്തി വിദ്യാർത്ഥികൾ കൃത്യതാ കൃഷി രീതി അവലംബിച്ച് പൂർണ്ണമായും വിഷരഹിതവും ജൈവരീതിയിലുമാണ് ഇവിടെ കൃഷി ചെയ്ത് നൂറുമേനി വിളവെടുപ്പ് നടത്തിയത്. കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുന്നതിനും വിഷരഹിത ഭക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്നതിനുമാണ് സ്കൂൾ തലത്തിൽ പച്ചക്കറി തോട്ടം പദ്ധതി നടപ്പിലാക്കിയത്.
കൃഷി ഓഫീസർ വി.വിമധുസൂദനൻ യുടെ കൃത്യമായ നിർദേശപ്രകാരവും മേൽനോട്ടത്തിലുമാണ് പച്ചക്കറി കൃഷി നടത്തിയത്.
സ്കൂൾ പ്രധാന അദ്ധ്യാപകൻ വിനയരാജൻ, ഹരിത ക്ലബ് അധ്യാപിക പ്രസീത , അധ്യാപകർ, പിടിഎ അംഗങ്ങൾ എന്നിവരുടെ പൂർണ്ണ പിന്തുണയോടെ വിദ്യാർത്ഥികൾ തന്നെയാണ് വിളകളുടെ പരിചരണത്തിന് മുന്നിട്ടിറങ്ങിയത്.
വിളവെടുത്ത പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണ ആവശ്യങ്ങൾക്ക് ഉപയോഗിച്ച് മിച്ചമുള്ളവ നാട്ടു കാർക്ക് ലഭ്യമാക്കാനാണ് തീരുമാനം.
